13,99 €
ഞാന്‍തന്നെ സാക്ഷി' മലയാളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ജനുസ്സില്‍ പെട്ട ഒരു അപൂര്‍വ്വ സുന്ദരകൃതിയാണ്. ആത്മകഥയും; വൈദ്യചരിത്രവും; രോഗവിവരണങ്ങളും ചേര്‍ന്ന ഒരു കഥക്കൂട്ടം. ന്യൂറോളജി എന്ന ശാസ്ത്രമേഖലയിലെ വെള്ളിവെളിച്ചത്തില്‍ മാത്രം പ്രൗഢായുഷ്‌കാലമൊക്കെ ഒതുങ്ങിനിന്ന ഒരു വൈദ്യാധ്യാപകന്‍ വിശാലമായ സാഹിത്യമേഖലയിലേക്കു കടന്നുവരുമ്പോള്‍ നല്‍കുന്നത് നിഗൂഢമായ ശാസ്ത്രസത്യങ്ങളുടെ ഹൃദയാകര്‍ഷകങ്ങളായ മനുഷ്യകഥകളാണ്. ആധുനികവൈദ്യത്തിന്റെ കഴിഞ്ഞ അമ്പത്തഞ്ചു കൊല്ലത്തെ വ്യത്യസ്തഘട്ടങ്ങളിലെ അനുഭവങ്ങളുടെയും അക്കാലത്തുകണ്ട രോഗങ്ങളുടെയും രോഗികളുടെയും വേദനകളുടെയും ദുഖഃങ്ങളുടെയും അസാധാരണങ്ങളായ രോഗവിമുക്തികളുടെയും കഥകള്‍.
Direkt bei Thalia AT bestellenMarke | Storyside DC IN |
EAN | 9789354323966 |
ISBN | 978-93-5432-396-6 |